Shan 9605545046 gravatar
Name:Shan 9605545046
Total Submissions:751
Average User Rating:
Most Active Category:Love SMS - 609 Message(s)

Given below are all the SMS messages contributed by our user Shan 9605545046.

Sort By: Date Rating
  • 4 All £overs

      കണ്ണുകളുടെ ഭാഷ പഠിക്കണം..
      എന്നിട്ട് വേണം മൗനത്തിൻറ ലോകത്തിൽ ജീവിക്കുന്നവരോട് ചിലത് ചോദിച്ചറിയാൻ.....

    • 4 All £overs

        ആരുടെയൊക്കെയോ ആരൊക്കെയോ ആണ് എല്ലാവരും. വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ദ്രോഹിക്കപ്പെടുമ്പോൾ നോവും മറ്റു പലർക്കും.

      • 4 All £overs

          അനുഭവങ്ങളുടെ
          നനവില്‍ വളരണം
          സ്വപ്നങ്ങളുടെ മരം
          പൂത്തുതളിര്‍ക്കണമെങ്കില്‍...!!!

        • 4 All £overs

            നിലാവറിയാതെ ഈ മഴ മണ്ണിനെ ചുംബിക്കുമ്പോള്‍ ആരുടെ ഒക്കെയോ മനസ്സിലും വിരിയുന്നുണ്ടാവണം നിമിഷ നേരം എങ്കിലും പ്രണയത്തിന്റെ നീര്‍മാതളപൂക്കള്‍

          • 4 All £overs

              കൂട്ടായിരിക്കുമ്പോൾ പങ്ക് വയ്ക്കുന്നതൊക്കെയും..പിണങ്ങുമ്പോൾ തിരികെ ചോദിക്കുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു...അവളിപ്പൊൾ എവിടെ ആണാവോ...

            • 4 All £overs

                ചേർന്നിരിക്കുമ്പോൾ പെയ്ത്‌ തോരുന്ന പരിഭവക്കാലം, അത്രേ പാടുള്ളു നമുക്കിടയിലെ കാർമേഘങ്ങളുടെ ആയുസ്സ്‌.

              • 4 All £overs

                  മരണം.... മരണം മാത്രം ഒരു പരിഹാര മാർഗ്ഗമായിട്ട് മാറുന്ന ചില നിമിഷങ്ങളുണ്ട് ...!
                  പിടി വിട്ട് പോകുന്ന മനസ്സിൽ ഇതല്ലാതെ വേറെന്ത് മാർഗ്ഗം തെളിയാൻ ....!!

                • 4 All £overs

                    പൂമരത്തിനു കീഴില്‍
                    ഒരു വസന്തം മുഴുവന്‍
                    കാത്തിരിക്കണം ..!!!
                    പൊഴിയുമല്ലോ..
                    എന്നെങ്കിലും..!!!

                  • 4 All £overs

                      പതിയെ ചുണ്ടിൽ നിന്നും ചിരി മായിക്കുകയാണ്... കാലം

                    • 4 All £overs

                        അകലുന്നതിന്റെ,
                        'കാര്യം' തിരിച്ചറിയണം.

                        അടുക്കുന്നതിന്റെ,
                        'കാരണം' മനസ്സിലാക്കണം.

                      • 4 All £overs

                          എത്രയൊക്കെ ഊതി
                          കെടുത്താൻ ശ്രമിച്ചിട്ടും,
                          ആത്മാവിനുള്ളിലേക്ക്‌
                          കത്തി പടരുകയാണ്‌
                          നീ എന്ന അഗ്നി...!!

                        • 4 All £overs

                            പലരും
                            എന്നെ
                            മറന്നു തുടങ്ങിയപ്പോഴാണ്
                            ഞാൻ
                            എന്നെ അറിഞ്ഞുതുടങ്ങിയത് ..

                          • 4 All £overs

                              ആകാശം പോലെ നനുത്ത ഹൃദയമുള്ളവർക്ക് നക്ഷത്രങ്ങള്‍ പോലെ മുറിവുകളും കാണും..!!

                            • 4 All £overs

                                പ്രണയിക്കുകയാണെങ്കിൽ ഏകാന്തതയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുവളെ പ്രണയിക്കണം,
                                അവളുടെ പ്രണയം കാട്ടുവള്ളി പോലെയാണ്.
                                ഉടലാകെ പടർന്നു കയറി വരിഞ്ഞു മുറുക്കുമത്.!

                              • 4 All £overs

                                  മറക്കണമെന്ന തോന്നലുകൾക്ക്‌ പോലും ചെന്നെത്താനാവാത്ത ചില ഓർമ്മകൾ...

                                • 4 All £overs

                                    വിസ്മൃതികളുടെ
                                    ആഴങ്ങളില്‍
                                    തലചാചുറങ്ങുന്ന
                                    ഓര്‍മ്മകളെ..
                                    ഇടക്കെങ്കിലും
                                    ഒന്നുണരുക..
                                    ഒന്നെന്നെ കരയിക്കാനെങ്കിലും.....

                                  • 4 All £overs

                                      മൗനിയായി മാറിയതല്ലാ,
                                      ശബ്ദകോലാഹലങ്ങൾക്കിടയിൽ
                                      പിറവികൊള്ളും മുൻപേ
                                      വിഴുങ്ങേണ്ടി വന്നതാണെന്ന്
                                      നാവിനെ പഴിപറഞ്ഞ്‌
                                      നിശബ്ദത...

                                    • 4 All £overs

                                        കൂട്ടി വെച്ചിട്ടുണ്ട്
                                        പൊതിഞ്ഞ് കെട്ടി
                                        കൊണ്ടുപോകുബോൾ
                                        കൂട്ട കരച്ചിലായി കൊടുക്കാൻ.
                                        സ്നേഹം.

                                      • 4 All £overs

                                          ആകാശത്തോട് മാത്രമായി പറവകൾക്ക് എന്തോ പറയാനുണ്ടാവണം,
                                          ഒരുപക്ഷേ അതായിരിക്കാം ചിറകുകൾ കൊണ്ട് അവര്‍ മേഘങ്ങളിൽ ‍വരയുന്ന ചിത്രങ്ങള്‍.!

                                        • 4 All £overs

                                            എനിക്ക് മാത്രമായൊരു ഹൃദയം വേണം
                                            ചാരാനൊരു തോളും ....

                                          • 4 All £overs

                                              അടഞ്ഞ വഴികളിൽ ചടഞ്ഞിരുന്ന് പിന്തിരിയുമ്പോൾ ചില വഴികൾ ദൈവം തുറന്ന് തരാറുണ്ട്‌..

                                            • 4 All £overs

                                                കടമെടുത്ത ഈ ജീവിതം
                                                തന്നവൻ തിരിച്ചെടുക്കുമുമ്പ്‌
                                                എനിക്കൊന്ന് ചിരിക്കണം
                                                പിണങ്ങിയവരോടും
                                                പിണക്കം "നടിച്ചവരോടും".!

                                              • 4 All £overs

                                                  എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും അവരവരുടെ തെറ്റുകൾ മായ്ച്ചു കളയുന്ന ഒരു അവസരത്തിന് വേണ്ടി....!!

                                                • 4 All £overs

                                                    എനിക്കും നിനക്കുമിടയിൽ, ഇപ്പോഴും നിലക്കാതെ പെയ്യുന്നു മൗനമേഘങ്ങൾ...

                                                  • 4 All £overs

                                                      ഒറ്റക്കാവുകയെന്നാൽ ശരിക്കും ഒറ്റക്കാവുകയല്ല, ചിലരൊക്കെ ഇല്ലാതാവുകയെന്നാണ്.

                                                    • 4 All £overs

                                                        സന്തോഷവും സങ്കടവും...!!
                                                        ഒരേ കളത്തില്‍ ഓടുന്നവരാണ്..
                                                        ഒന്ന് വിശ്രമിക്കുമ്പോള്‍ അടുത്തത്
                                                        മുന്നേറുന്നു, ആധിപത്യം സ്ഥാപിക്കുന്നു..!!

                                                      • 4 All £overs

                                                          ഓരോ സ്ത്രീയും മനോഹാരിത നിറഞ്ഞവളായിരിക്കും..
                                                          അവരെ ആത്മാർത്ഥമായി
                                                          സ്നേഹിക്കുന്ന ശരിയായ
                                                          പുരുഷന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ.....!!!

                                                        • 4 All £overs

                                                            നമ്മള്‍ മറന്നാലും
                                                            നമ്മെ തേടിയെത്തുന്ന
                                                            അത്രമേല്‍ നമ്മളെ ഓര്‍മിക്കുന്ന സൗഹൃദങ്ങള്‍..
                                                            ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.♡♡

                                                          • 4 All £overs

                                                              എല്ലാ സ്ത്രീകളിലും കുസൃതി നിറഞ്ഞൊരു മനസ്സുണ്ട്.
                                                              ആ മനസ്സുകാണാൻ നിങ്ങൾക്കു വേണ്ടത് ശുദ്ധമായൊരു ഹൃദയമാണ്.

                                                            • 4 All £overs

                                                                നന്നായൊന്നുറങ്ങണം...
                                                                സ്വപ്നങ്ങളില്ലാതെ...
                                                                ദുഃഖങ്ങളില്ലാതെ...
                                                                സ്നേഹവിളികള്‍ കേള്‍ക്കാതെ..
                                                                തലോടലുകള്‍ അറിയാതെ...
                                                                ഒരിക്കലും ഉണരാത്ത ഒരുറക്കം...